കാസര്‍ഗോഡ്: കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന് പി-ഹണ്ടിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ വ്യാപക പരിശോധനകള്‍ നടത്തി.
ജില്ലയിലെ എട്ടു പോലീസ് സ്റ്റേഷന് പരിധികളിലായി 15 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡുകള്‍ സംഘടിപ്പിച്ചത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയത്. ലഭിച്ച വിവരങ്ങളിലെല്ലാം തന്നെ കൃത്യമായി 15 റെയ്ഡുകളും പൂര്‍ത്തിയാക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ദൃശ്യങ്ങള്‍ ശേഖരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതെന്ന് കരുതുന്ന എട്ടു ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നായി പോലീസ് സംഘം പിടിച്ചെടുത്തു.
കുമ്പളയില്‍ നിന്ന് രണ്ടും കാസര്‍ഗോഡ് നിന്നു രണ്ടും വീതം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുമ്പളയില്‍ രണ്ടും കാസര്‍ഗോഡ് ഒന്നും ഉള്‍പ്പെടെ ജില്ലയില്‍ ആകെ 3 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ സ്റ്റേഷന് പരിധികളില്‍ നിന്ന് ഓരോ ഉപകരണങ്ങള്‍ വീതം പിടിച്ചെടുത്തു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വലിയ ക്രിമിനല്‍ കുറ്റമാണെന്ന് പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വരും ദിവസങ്ങളിലും ഈ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് സൈബര്‍ വിഭാഗത്തിന്റെ തീരുമാനം. പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും.